
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമ പിടിയില്‍
കോട്ടയം : വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി രമിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.
‘ഇവോക്കാ എജ്യുടെക്ക്’ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്ന സ്ഥാപനമാണ് ഇവോക്കാ എജ്യുടെക്ക്.
വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാര്‍ക്ക് പണം നല്‍കാതെയാണ് പറ്റിച്ചതെന്നാണ് വിവരം. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതിയുള്ളതായും അറിയുന്നു.