
ഐ.പി.ജി. ചർച്ച് സണ്ടേസ്കൂൾ സി.സി.വൈ.എം ജനറൽ ക്യാമ്പ് 28, 29 തിയതികളിൽ.
തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ചിന്റെ പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷനും , സി.സി.വൈ.എം. ചേർന്ന് വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , യുവജനങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന ജനറൽ ക്യാമ്പ് 2025 ഏപ്രിൽ 28,29 തിയതികളിൽ പരശുവയ്ക്കൽ ലൗ ആർമി ക്രൂസേഡ് ക്യാമ്പ് സെന്ററിൽ നടക്കും. ഐ.പി.ജി. ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ വിനോദ് എസ്സ്.ഡി. ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സിനുരാജ്, ഷാർലറ്റ് പി. മാത്യൂ , സാം ജി.എസ്സ് , സജൻ യോഹന്നാൻ , റ്റിജോ സോളമൻ , ഷിബിൻ തോമസ് , അനൂപ് രത്ന എന്നിവരും സിസ്റ്റർ ലിൻറ്റാ ഷാർലറ്റും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ എടുക്കും. കിഡ്സ് സെക്ഷൻ ബ്രദർ. ഗ്ലയിസൺ ജെ.ഡി. യും , തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടും , സംഗീത ശുശ്രൂഷകൾക്ക് ബ്രദർ . അഭിഷേക് & ടീമും നേതൃത്വാം നൽകും . ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സണ്ടേസ്കൂൾ അസ്സോസിയേഷനും, സി.സി.വൈ. എം. ജനറൽ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.