
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് യുഎസ്
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാന്‍സ് ഫോണില്‍ ബന്ധപ്പെട്ടുവെന്നും സംഭവത്തില്‍ യുഎസ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ കൊല്ലപ്പട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനൊപ്പം തീവ്രവാദത്തിനെതിരെ പൊരുതാന്‍ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്നും വാന്‍സ് വാദ്ഗാനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്തതായും വാന്‍സ് അറിയിച്ചു.