റവ.ഡോ കെ എൻ ജ്ഞാനകൻ നിത്യതയിൽ ചേർക്കപ്പെട്ടു.

0

ബാംഗ്ലൂർ: ഇന്ത്യൻ വേദശാസ്ത്രജ്ഞനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ റവ.ഡോ കെ. എൻ ജ്ഞാനകൻ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ആക്റ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ (www.actsgroup.org) സ്ഥാപകനും ചാൻസലറുമാണ് ഡോ. കെ. എൻ ജ്ഞാനകൻ. ഇന്ത്യൻ ദൈവശാസ്ത്ര രംഗത്തു ദൈവശാസ്ത്രവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അനേകം ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെയധികം സംഭാവനകൾ ഡോ. കെ. എൻ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ റോഡ് നിർമ്മിക്കുന്നതിനായി മാലിന്യ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് ഡോ.കെ. എൻ സർക്കാരുമായി ചേർന്ന് പദ്ധതികൾ ഇന്ത്യയിലാദ്യമായി വിഭാവനം ചെയ്തിരുന്നു. ചേരികൾക്കായി ഒരു മാതൃകാ ഇക്കോ ടോയ്‌ലറ്റ് വികസിപ്പിക്കുന്നതിന് അദ്ദേഹം യൂറോപ്യൻ പരിസ്ഥിതി ശാസ്ത്രജ്ഞരുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.
പ്രകൃതിയുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ശൃംഖലയായ സ്കൂളുകളിലെ പരിസ്ഥിതി ബോധവൽക്കരണ പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികളെ ഒരുമിപ്പിക്കുന്ന തന്റെ പാരിസ്ഥിതിക പ്രസ്ഥാനത്തിൽ നൂറുകണക്കിന് സ്കൂളുകൾ ഭാഗമായിട്ടുണ്ട്.

You might also like