വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും കൊറോണ വ്യാപിക്കും; കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറത്തി

0

കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറത്തി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കൊവിഡിന്റെ തുടക്കം മുല്‍ക്കെ മിക്ക ഗവേഷകരും വിദഗ്ധരും കൊറോണ വായുവിലൂടെ പകരുന്നതല്ലെന്ന് പറഞ്ഞിരുന്നു. രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യ കണ്ടെത്തല്‍. വ്യാപനം രൂക്ഷമായതോടെയാണ്‌ വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന്‌ പല ​ഗവേഷകരും വിലയിരുത്തലില്‍ എത്തിയത്.

കൊവിഡ് രോ​ഗിയായ ഒരാളില്‍ നിന്നും മൂന്ന് മുതല്‍ ആറ് വരെ അടിയ്ക്കുള്ളില്‍ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. വീടിനകത്ത് ആറടിയില്‍ കൂടുതല്‍ അകലമുണ്ടെങ്കിലും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്‍ക്കാം. ചിലപ്പോള്‍ മണിക്കൂറുകളോളം നേരം അന്തരീക്ഷത്തില്‍ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാരീരിക അകലം പാലിക്കുക, കൃത്യമായ മാസ്‌കുകള്‍ ധരിക്കുക, ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ വൈറസ് തടയുന്നതിന് ഫലപ്രദമാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

You might also like