തകര്‍ന്നുവീണ വിമാനത്തില്‍ മലയാളിയും; അപകടത്തില്‍പ്പെട്ടത് ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട സ്വദേശിനി

0

അഹമ്മദാബാദ്/പത്തനംതിട്ട: അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനില്‍ നഴ്‌സുമായ രഞ്ജിത ഗോപകുമാരന്‍ നായരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം.

230 യാത്രക്കാരും 10 കാബിന്‍ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

You might also like