
അനധികൃത ഇടപാടുകൾ നടത്തിയാൽ പിടി വീഴും; സാമ്പത്തിക നിയമം കർശനമാക്കാനൊരുങ്ങി ബഹ്റിൻ
മനാമ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി ബഹ്റിൻ. ലൈസൻസില്ലാതെ സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ്, ബ്രോക്കറേജ് സേവനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ കരട് നിയമം നിയമനിർമാണ സഭയ്ക്ക് ബഹ്റിൻ സർക്കാർ കൈമാറി.
നിലവിലുള്ള നിയമം അനുസരിച്ച് ഈ കുറ്റകൃത്യങ്ങളിൽ പിടിക്കപെടുന്നവർക്ക് പിഴ ശിക്ഷ മാത്രമാണ് ഉള്ളത്. പുതിയ നിയമത്തിന് അംഗീകാരം ലഭിക്കുന്നതോടെ ജയിൽ ശിക്ഷയും പ്രതികൾക്ക് ലഭിക്കും. സാമ്പത്തിക സേവനങ്ങൾ നൽകുന്നവർക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റിന്റെ (സി ബി ബി) ലൈസൻസ് നിർബന്ധമാണ്.
ലൈസൻസ് ഇല്ലാതെ നടത്തുന്ന എല്ലാത്തരം സേവനങ്ങളും കുറ്റകരമാണ്. കുറ്റവാളികൾക്ക് ജയിൽശിക്ഷയോ അല്ലെങ്കിൽ 10 ലക്ഷം ബഹ്റിൻ ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ ആണ് കരട് നിയമത്തിലെ വ്യവസ്ഥ
