അമേരിക്ക ധനസഹായം വെട്ടിച്ചുരുക്കിയതുമൂലം സമാധാനദൗത്യങ്ങൾ 25% കുറയ്ക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചു

0

വാഷിംഗ്ടണ്‍: അമേരിക്ക ധനസഹായം വെട്ടിച്ചുരുക്കിയതുമൂലം സമാധാനദൗത്യങ്ങൾ 25% കുറയ്ക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചു.. ഐക്യരാഷ്ട്ര സംഘടനയ്‌ക്കുള്ള യുഎസ് ധനസഹായം വെട്ടിക്കുറച്ചതിനെ തുടർന്നാണ് നടപടി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎസ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡർ മൈക്ക് വോൾട്‌സ് എന്നിവർ ചൊവ്വാഴ്‌ച ചർച്ച നടത്തിയിരുന്നു. 540 കോടി ഡോളറിന്റെ ബജറ്റിൽ 15% വെട്ടിക്കുറയ്‌ക്കാനാണ് യുഎൻ തയാറെടുക്കുന്നത്. ഇതേതുടർന്ന് 9 ദൗത്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന അരലക്ഷത്തിലേറെ സമാധാനസേനാംഗങ്ങളിൽ 14,000 പേരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുവിടും.

You might also like