
എ.ഐ 10 വർഷത്തിനുള്ളിൽ 30 ലക്ഷം ജോലി ഇല്ലാതാക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) അതിവേഗ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. എ.ഐ കാരണം അടുത്ത ദശകത്തിൽ ലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഇംഗ്ലണ്ടിലെ നാഷനൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷനൽ റിസർച്ചിന്‍റെ (എൻ.എഫ്.ഇ.ആർ) റിപ്പോർട്ട് പ്രകാരം 2035ഓടെ ലോ-സ്കിൽഡ് ആയിട്ടുള്ള 30 ലക്ഷം ജോലികൾ ഇല്ലാതാകും. എ.ഐക്കൊപ്പം ഓട്ടമേഷൻ കൂടി വരുന്നതോടെ നിലവിലുള്ള ഒരുപാട് ജോലികൾ മനുഷ്യരിൽനിന്ന് യന്ത്രങ്ങൾ ഏറ്റെടുക്കും. എന്നാൽ എ.ഐ അധിഷ്ഠിതമായ 23 ലക്ഷം തൊഴിലവസരം പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതായത് തൊഴിൽ മാർക്കറ്റിനനുസരിച്ചുള്ള നൈപുണ്യം നേടിയെടുക്കണമെന്ന് സാരം.
