
അബുദാബി ദേശീയ ദിനാഘോഷം: 6093 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കാൻ ഉത്തരവ്
അബുദാബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ 6093 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കാൻ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 2937 പേരെ വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
ദുബായിൽ നിന്ന് 2025 പേർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽനിന്ന് 366 പേരെയും അജ്മാനിൽ നിന്ന് 225 പേരെയും ഫുജൈറയിൽ നിന്ന് 129 പേരെയും റാസൽഖൈമയിൽ നിന്ന് 411 പേരെയും വിട്ടയയ്ക്കാൻ എമിറേറ്റ് ഭരണാധികാരികൾ ഉത്തരവിറക്കി.
