കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്

0

കൊച്ചി: കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഓരോ മാസവും സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്‌ഐവി അണു ബാധിതരുണ്ടാകുന്നു എന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടുകയാണ്.

എച്ച്‌ഐവി രോഗികളുടെ എണ്ണത്തില്‍ 2022 ല്‍ ഒമ്പത് ശതമാനം വര്‍ധന ഉണ്ടായിരുന്നത് 2023 ല്‍ 12 ശതമാനമായി. 2024 ല്‍ 14.2 ശതമാനവും ആയി. അതേസമയം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനം വര്‍ധനവാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4,477 പേര്‍ക്കാണ് എയ്ഡ്സ് ബാധിച്ചത്

You might also like