കുവൈത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

0

കുവൈത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ഒരു കാരണവശാലും കൈമാറരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. ഗതാഗത മന്ത്രാലത്തിന്റെ പേരിലാണ് ഇപ്പോള്‍ കുടുതലും തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിക്കുന്നതിനിടെ ഗാതാഗത നിയമം ലംഘിച്ചെന്നും അതിനുള്ള പിഴ ഉടന്‍ തന്നെ അടക്കണമെന്നുമാവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ സമീപിക്കുന്നത്. വീഡിയോ കോളുകളില്‍ പൊലീസ് ഉദ്യാഗസ്ഥരുടെ വേഷം ഉള്‍പ്പെടെ ധരിച്ചെത്തുന്ന ഇത്തരക്കാര്‍ കൂടുതല്‍ വിശ്വാസത നേടുന്നതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ എസ്എംഎസ് ആയും വാട്‌സാപ്പിലും വ്യജ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

You might also like