കോവിഡ് കാലത്തെ സ്പ്രിന്‍ക്ലര്‍ ഇടപാട്; നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

0

കൊച്ചി: കോവിഡ് കാലത്തെ സ്പ്രിന്‍ക്ലര്‍ ഇടപാടുകളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കരാര്‍ ഒപ്പിടുന്നതില്‍ അന്നത്തെ ഐടി സെക്രട്ടറി എം. ശിവശങ്കറിന് വീഴ്ച്ച പറ്റിയെന്നും കരാര്‍ ഒപ്പിട്ടത് നിയമ വകുപ്പുമായും ധന വകുപ്പുമായും കൂടിയാലോചനയോ മന്ത്രിസഭയുടെ അനുമതിയോ ഇല്ലാതെയാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിന്‍ഗ്ലര്‍ കമ്പനിയുമായി നടത്തിയ ഇടപാടില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യം ഉണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

You might also like