‘ശിക്ഷ വിധിക്കാന്‍ കുറ്റസമ്മത മൊഴി മാത്രം പോര; അനുബന്ധ തെളിവുകള്‍ കൂടി വേണം’: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

0

ന്യൂഡല്‍ഹി: കുറ്റസമ്മത മൊഴി മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്നും അനുബന്ധ തെളിവുകള്‍ കൂടി വേണമെന്നും സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കൊലപാതകക്കേസില്‍ മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.

തെളിവുകളാല്‍ സ്ഥിരീകരിക്കാത്ത കുറ്റസമ്മത പ്രസ്താവനകള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് പര്യാപ്തമല്ല, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന സാഹചര്യ തെളിവുകള്‍ വേണമെന്നും കോടതി നിരീക്ഷിച്ചു.

മേഘാലയയില്‍ 2006 ല്‍ കാണാതായ ഒരു കോളജ് വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് നടപടി. കേസില്‍ മരിച്ച പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് നല്‍കിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മേഘാലയ ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്

You might also like