മണിപ്പൂരില്‍ യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

0

ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിന് അവസാനം. സംസ്ഥാനത്തെ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു. വനിതാ നേതാവും കുക്കി വിഭാഗത്തില്‍ നിന്നുള്ള ആളുമായ നെംച കുപ്ജെന്‍, എന്‍പിഎഫിലെ ലോസി ഡിഖോയ് എന്നിവര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും.

ഖേംചന്ദ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതിനിധി സംഘം ലോക്ഭവനില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ച് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു

You might also like