
കെപിസിസി നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കെപിസിസി നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. വി.ഡി സതീശനും സണ്ണി ജോസഫും നാളെ ഡൽഹിയിലെ ചർച്ചയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നിർണായക ചർച്ചയ്ക്കായാണ് ഇരുവരേയും ഡൽഹിക്ക് വിളിപ്പിച്ചത്. സിറ്റിങ് എംഎൽഎമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുന്നതിൽ ഹൈക്കമാൻഡിന്റെ അനുമതിയും നാളെ ലഭിച്ചേക്കും.
