
പഴയ കാലമൊക്കെ പോയി; സോഷ്യല്‍ മീഡിയ ഇനി നിങ്ങളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കും
സാങ്കേതിക വിദ്യയില്‍ നിരവധി മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കാണാം. സോഷ്യല്‍ മീഡിയയില്‍ എന്ത് കാണണമെന്ന് അതാത് പ്ലാറ്റ്ഫോമുകളിലെ അല്‍ഗോരിതങ്ങള്‍ തീരുമാനിക്കുന്ന കാലവും സാങ്കേതിക വിദ്യയുടെ പുതിയ വികാസത്തോടെ അവസാനിക്കുകയാണ്.
ഉപയോക്താക്കള്‍ക്ക് സ്വന്തം താല്‍പര്യത്തിനനുസരിച്ച് സോഷ്യല്‍ മീഡിയ ഫീഡുകള്‍ രൂപകല്‍പ്പന ചെയ്യാം എന്നതാണ് ഇപ്പോള്‍ വരുന്ന അപ്‌ഡേഷന്‍. ഇതിന് സഹായിക്കുന്ന ‘ആറ്റി’ (Attie) എന്ന പുതിയ ആപ്പ് ബ്ലൂസ്‌കൈ അവതരിപ്പിച്ചു.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്, സോഷ്യല്‍ മീഡിയ അനുഭവത്തെ പൂര്‍ണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നു.
പ്രോഗ്രാമിങ് ഭാഷകള്‍ അറിയാതെ തന്നെ നിര്‍മിത ബുദ്ധി ടൂളുകളോട് സംസാരിച്ച് ഒരു ആപ്പ് അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്ന രീതിയാണിത്. ഇതില്‍ കോഡിങിന്റെ സാങ്കേതിക വശങ്ങള്‍ അറിയേണ്ടതില്ല. മറിച്ച് നിങ്ങളുടെ ആശയത്തിനാണ് പ്രാധാന്യം
