
കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: ഏപ്രിൽ 1 മുതൽ 3 വരെ ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം; 11 സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. 11 ട്രെയിൻ സർവീസുകൾ പൂർണ്ണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. പാസഞ്ചർ, മെമു ട്രെയിനുകളെയാണ് റദ്ദാക്കൽ നടപടി പ്രധാനമായും ബാധിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കും.
