
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ശക്തമായ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.ഇറാന് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇറാനിയന്‍ നാവിക സേനയുടെ വെടിവെപ്പില്‍പ്പെട്ട രണ്ട് ഇന്ത്യന്‍ കപ്പലുകളിലും ആളപായമില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കപ്പലുകളിലെ കാബിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്.
ഇറാനിയന്‍ നയതന്ത്ര കാര്യാലയവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) തമ്മില്‍ ഈ സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന എല്ലാ കപ്പലുകളില്‍ നിന്നും നികുതി ഈടാക്കണമെന്നാണ് ഐആര്‍ജിസിയുടെ നിലപാട്.
ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്‍ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിനിടയിലാണ് ജഗ് അര്‍ണവ്, സാന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഇറാനിയന്‍ കപ്പലിലെ 183 ജീവനക്കാരില്‍ 120 പേരെ ഇതിനോടകം നാട്ടിലേക്ക് തിരിച്ചയച്ചു
