നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ രണ്ട് പേര്‍ പിടിയില്‍

0

ശ്രീനഗര്‍: നിരോധിത സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചതിന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ രണ്ട് പേര്‍ പിടിയില്‍. ജെഫ്രി സ്‌കോട്ട് പ്രഥര്‍ എന്ന അമേരിക്കന്‍ പൗരനേയും ഹല്‍ദാര്‍ കൗശിക് എന്ന കൊല്‍ക്കത്ത സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്ത സ്വദേശിയോടൊപ്പമാണ് ജെഫ്രി സ്‌കോട്ട് പ്രഥര്‍ യാത്ര ചെയ്തിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് ടെലികോം വകുപ്പില്‍ നിന്ന് മുന്‍കൂര്‍ ലൈസന്‍സ് ആവശ്യമാണ്. യാത്രാ വേളയില്‍ സാറ്റലൈറ്റ് ഫോണ്‍ കൈവശം വെക്കുന്ന ഏതൊരാളും ഇന്ത്യയില്‍ എത്തുമ്പോള്‍ അത് വെളിപ്പെടുത്തേണ്ടതാണ്. അധികൃതര്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദികള്‍ ആശയ വിനിമയത്തിനായി സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചേക്കാം എന്നതിനാല്‍ ജമ്മു കാശ്മീരില്‍ ഇതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്

You might also like