ഗൂഗിളിന്റെ വെബ് സുരക്ഷാ സംവിധാനമായ ‘ക്യാപ്ച’ (CAPTCHA) മാറ്റത്തിനൊരുങ്ങുന്നു.

0

ന്യൂഡല്‍ഹി: ഗൂഗിളിന്റെ വെബ് സുരക്ഷാ സംവിധാനമായ ‘ക്യാപ്ച’ (CAPTCHA) മാറ്റത്തിനൊരുങ്ങുന്നു. വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ നമ്മള്‍ മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്ന് തിരിച്ചറിയാന്‍ നിലവില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിക്കോ ‘I am not a robot’ ക്ലിക്ക് ചെയ്യുന്ന രീതിക്കോ പകരം ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ രീതിയാണ് വരുന്നത്.

അതായത് ചിത്രങ്ങളില്‍ നിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താന്‍ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനി മുതല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെങ്കിലും ഉപയോക്താക്കളുടെ സ്വകാര്യതയെ ഈ പുതിയ സംവിധാനം സാരമായി ബാധിക്കുമെന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്.

ഇതോടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ക്യുആര്‍ കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടി വരും. ഗൂഗിള്‍ പ്ലേ സര്‍വീസസ് 25.41.30 അല്ലെങ്കില്‍ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധിക്കുക.

പുതിയ സംവിധാനം വരുന്നതോടെ ഏത് ബ്രൗസര്‍ ഉപയോഗിച്ചാലും നിങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശന വിവരങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ എത്തും. അതേസമയം ഗ്രാഫീന്‍ ഒഎസ് പോലുള്ള ഡീ-ഗൂഗിള്‍ഡ് ഫോണുകളില്‍ ഈ പുതിയ ക്യുആര്‍ വെരിഫിക്കേഷന്‍ പരാജയപ്പെടാനാണ് സാധ്യത. കാരണം ഈ ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സര്‍വീസസ് ഇ

You might also like