
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ.
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ. വർക്കിങ് പ്രസിഡന്റുമാർ,കെപിസിസി മുൻ അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കൾ ചർച്ചയുടെ ഭാഗമാകും. വർക്കിങ് പ്രസിഡന്റുമാരെ വിളിപ്പിച്ചതിൽ കടുത്ത അതൃപ്തിയിലാണ് വി.ഡി സതീശൻ.
മുൻ കെപിസിസി അധ്യക്ഷൻമാരായ വി.എം സുധീരൻ , കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്. ഇവർ ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
