
ഹോർമുസ് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് യുഎസ്: ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് സൂചന.
പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാന്‍സിസ്‌ക, ലൈബീരിയന്‍ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ എപാമിനോണ്ടാസ് എന്ന ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ യുഎഇലെ ജബല്‍ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് കപ്പല്‍ ട്രാക്കിങ് ഡാറ്റയില്‍ കാണിക്കുന്നത്.
രണ്ട് കപ്പലുകളും ഇറാനിയന്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പല്‍കൂടി ലക്ഷ്യമിട്ടതായി ഐആര്‍ജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എം.എസ്.സി ഫ്രാന്‍സിസ്‌ക ഇറാന്‍ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കല്‍ മൈല്‍ അകലെ, കടലിടുക്കില്‍ നിന്ന് പുറപ്പെട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് തെക്ക് ദിശയില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്
