ഇന്ത്യ–കാനഡ വ്യാപാര കരാർ 2026 അവസാനത്തോടെ പൂർത്തിയാക്കാൻ ധാരണ

0

പാരിസ്: ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ–കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി. 2026 അവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പൂർത്തിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

നയതന്ത്ര ബന്ധങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ച നടന്നത്. വ്യാപാരം, ഊർജം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.

You might also like