
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കൊച്ചി: കേരളത്തില്‍ നിന്ന് ഖത്തര്‍, ബഹ്‌റിന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ എന്നീ വിമാന താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും പുനരാരംഭിച്ചു.
കൂടാതെ ബംഗളൂരു, മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ജയ്പുര്‍, ലഖ്‌നൗ, വാരാണസി, അമൃത്സര്‍ എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ദുബായ്, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റിന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും
