
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) 14 അംഗങ്ങള്‍ ദാരുണമായ ഒരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
തെഹ്‌റാന്‍: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) 14 അംഗങ്ങള്‍ ദാരുണമായ ഒരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിക്കാതെ അവശേഷിച്ച പഴയ ബോംബുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഈ വന്‍ അപകടം സംഭവിച്ചത്.
പരിശീലന കേന്ദ്രത്തിന് സമീപമുള്ള മൈതാനത്ത് വച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചതായിരുന്നു സൈനികര്‍. എന്നാല്‍ അപ്രതീക്ഷിതമായി ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കൊല്ലപ്പെട്ടവരില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മിക്ക സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ പരിസരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സൈന്യം പ്രദേശം പൂര്‍ണ്ണമായും വളയുകയും പരിശോധനകള്‍ തുടരുകയും ചെയ്യുന്നു.
