
സിനിമ സീരിയല്‍ താരം സന്തോഷ് കെ. നായര്‍ കാറപകടത്തില്‍ മരിച്ചു
പത്തനംതിട്ട: സിനിമ സീരിയല്‍ താരം സന്തോഷ് കെ. നായര്‍ വാഹനാപകടത്തില്‍ മരിച്ചു. എം.സി റോഡില്‍ ഇന്ന് പുലര്‍ച്ചെ 6:30 ന് അടൂര്‍ ഏനാത്ത് വെച്ചാണ് അപകടമുണ്ടായത്.
സന്തോഷ് യാത്ര ചെയ്ത കാര്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, ലോറി ഡ്രൈവര്‍ സുധീഷ് എന്നിവര്‍ ചികിത്സയിലാണ്. സന്തോഷ് യാത്ര ചെയ്ത കാര്‍ നിയന്ത്രണംവിട്ട് പാഴ്‌സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം ഉള്‍പ്പെടെ നൂറിലധികം സിനിമകളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്
