ഡ്രോണ്‍ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഭൂഗര്‍ഭ ബങ്കറിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട്

0

മോസ്‌കോ: ഡ്രോണ്‍ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഭൂഗര്‍ഭ ബങ്കറിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. ഉക്രയ്‌നുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ വധ ഭീഷണിയെ തുടര്‍ന്നാണ് പുടിന്റെ പുതിയ നീക്കമെന്നാണ് അഭ്യൂഹങ്ങള്‍.

നിലവില്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദേഹം, രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2025 ജൂണില്‍ ഉക്രെയ്ന്‍ നടത്തിയ ‘ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ്’ എന്ന ഡ്രോണ്‍ ആക്രമണം റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്റെ സുരക്ഷയില്‍ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. പിന്നീട് പുടിന്‍ ഇപ്പോള്‍ തന്റെ സ്ഥിരം വസതികളില്‍ താമസിക്കാറില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

You might also like