തമിഴ്നാട്ടിൽ വിജയ്‍യുടെ വിജയക്കുതിപ്പ്! 118 എംഎൽഎമാരുടെ പിന്തുണയായി

0

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേക്ക്. ഇടതുപാർട്ടികളായ സി.പി.ഐ.എം, സി.പി.ഐ എന്നിവർക്ക് പുറമെ വി.സി.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ 118 എം.എൽ.എമാരുടെ പിന്തുണയെന്ന മാന്ത്രിക സംഖ്യയിൽ ടി.വി.കെ എത്തിക്കഴിഞ്ഞു. കേവല ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ടി.വി.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് സി.പി.ഐ.എം – സി.പി.ഐ പാർട്ടികളുടെ തീരുമാനം. ഭരണത്തിൽ പങ്കാളികളാവില്ലെന്ന് അറിയിച്ച ഇരു പാർട്ടികളും ഗവർണർ ഭരണം ഏർപ്പെടുത്തി തമിഴ്നാട്ടിൽ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ തടയാനാണ് വിജയിയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ കോൺഗ്രസും സി.പി.ഐയും പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയതോടെ വിജയ്‍യുടെ കക്ഷിനില 116-ൽ എത്തിയിരുന്നു. വി.സി.കെയുടെ രണ്ട് എം.എൽ.എമാർ കൂടി പിന്തുണച്ചതോടെയാണ് വിജയ് 118 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയത്.

You might also like