സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസി പ്രാഥമിക നടപടികള്‍ തുടങ്ങി

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. കെഎസ്ആര്‍ടിസി പ്രാഥമിക നടപടികള്‍ തുടങ്ങി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താനും നടപടി തുടങ്ങി. ശനിയാഴ്ച മുതല്‍ ടിക്കറ്റ് മെഷീനില്‍ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റില്‍ സ്ത്രീ, പുരുഷന്‍ എന്ന് ഉണ്ടാകും. ഇത് ശനിയാഴ്ച മുതല്‍ നടപ്പാക്കാനാണ് ഉത്തരവ്.

കെഎസ്ആര്‍ടിസിയുടെ അഡിഷണല്‍ ജനറല്‍ മാനേജരാണ് ഉത്തരവ് ഇറക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാന്‍ ആവശ്യപെട്ടിരുന്നു. ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാന്‍ മാത്രമാണ് നടപടി. അതായത് ശരാശരി ഒരു ദിവസം എത്ര സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്. ഒരു മാസം ആകുമ്പോള്‍ എത്ര ബാധ്യത വരും തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ നടപടി ആരംഭിക്കുന്നത്.

പുതിയ സര്‍ക്കാര്‍ വന്ന ശേഷം ആകും പദ്ധതി നടപ്പില്‍ വരിക. സ്ത്രീകളുടെ സൗജന്യ യാത്ര യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്ത്രീ യാത്രക്കാര്‍ എത്രയുണ്ടാകും എന്നറിയാന്‍ നടപടി ആരംഭിച്ചത്

You might also like