
ലെബനാനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം
ബെയ്‌റൂത്ത്: ലെബനാൻ തലസ്ഥാന നഗരമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ റദ്‌വാൻ ഫോഴ്‌സ് കമാന്റർ മാലിക് ബലൂ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏപ്രിൽ 17ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഇസ്രായേൽ ആക്രമണമുണ്ടായിരിക്കുന്നത്. ഹിസ്ബുല്ലയുടെ ഉപവിഭാഗമായ റദ്‌വാൻ ഫോഴ്‌സിനെ ലക്ഷ്യം വെച്ച് നടത്തിയ ഈ നീക്കം മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.
