വിദേശങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഇഖാമയും റീഎന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും

0

മനാമ: സൗദി പ്രവേശന വിലക്കേര്പ്പെടുത്തിയ രാജ്യങ്ങളില് കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റീ എന്ട്രി കാലാവധി സൗജന്യമായി നീട്ടി നല്കും. സൗദി ഭരണാധികാരി സല്മാന് രാജാവാണ് ഈ വര്ഷം ജൂണ് രണ്ടുവരെയുള്ള റീഎന്ട്രി, ഇഖാമ എന്നിവയുടെ കാലവധി പുതുക്കാന് നിര്ദേശം നല്കിയത്.

നിലവില്‍ സൗദിയില് കഴിയുന്ന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ സന്ദര്ശക വിസയുടെ കാലാവധിയും നീട്ടും. നാഷണല് ഇന്ഫര്മാറ്റിക്സുമായി ചേര്ന്ന് പാസ്പോര്ട്ട് കാര്യാലയം ഇതിനാവശ്യമായ നടപടികള് പൂര്ത്തീകരിക്കും.
ഇന്ത്യയടക്കം 20 രാജ്യക്കാര്ക്ക് കോവിഡ് പാശ്ചാത്തലത്തില് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇവര്ക്ക് ഏറെ ആശ്വാസകരമാണ് സൗദി തീരുമാനം.

ഇവര്ക്ക് വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റയ്നില് കഴിഞ്ഞാല് മാത്രമേ സൗദിയിലേക്ക് പ്രവേശനമുള്ളൂ. തുടര്ന്ന് യുഎഇ, ബഹ്റൈന്, നേപ്പാള്, മാലി ദ്വീപ് എന്നിവ വഴിയായിരുന്നു വിലക്കുള്ള രാജ്യങ്ങളില് നിന്നുള്ള വിദേശ തൊഴിലാളികള് എത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ രാജ്യങ്ങളിലും നിയന്ത്രണങ്ങള് വന്നു. ഏറ്റവും അവസാനം ഇന്ത്യ ഉള്പ്പെടെ അഞ്ചു രാജ്യക്കാരെ റെഡ് ലിസ്റ്റില് ഉള്പ്പെടുത്തുകയും സന്ദര്ശക വിസയില് പ്രവേശനം നിരോധിക്കുകയും ചെയ്തഒ. ഇതോടെ സൗദിയിലേക്ക് ഇന്ത്യയടക്കം വിലക്കുള്ള രാജ്യക്കാര് തിരിച്ചുവരുന്നത് പ്രയാസകരമായിരിക്കയാണ്.

You might also like