രാജ്യത്ത് റഷ്യൻ നിർമിത സ്പുട്നിക് കോവിഡ് വാക്സിന്റെ നിർമാണം ആരംഭിച്ചു; പ്രതിദിനം ഒരു കോടി ഡോസ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്

0

 

 

ദില്ലി: രാജ്യത്ത് റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ നിർമാണം ആരംഭിച്ചു. പ്രതിദിനം ഒരു കോടി ഡോസ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് മൂന്നാം തരംഗം കുട്ടികൾക്ക് കൂടുതൽ ദോഷകരമാകുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും മരണനിരക്കിൽ ആനുപാതികമായ കുറവില്ലാത്തത് ആശങ്കയാകുന്നുണ്ട്. ഏപ്രിൽ 16ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക് രേഖപ്പെടുത്തിയപ്പോഴും ഇന്ന് 4,454 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അമേരിക്കയുമായി വാക്സിൻ കരാർ ചർച്ച ചെയ്യാനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ന്യൂയോർക്കിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് രാജ്യത്ത് റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ നിർമാണവും ആരംഭിച്ചത്. പനേസിയ ബയോടെകും ആര്‍.ഡി.ഐ.എഫും സംയുക്തമായി നിർമിക്കുന്ന വാക്സിൻ പ്രതിദിനം ഒരുകോടി ഡോസ് വീതം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 66 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള സ്പുട്നിക് വാക്സിന്‍ 91.6 ശതമാനം ഫലപ്രദമാമെന്ന് അധികൃതർ അറിയിച്ചു.

You might also like