സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഫോറം കമ്മിറ്റിയില്‍ ഖത്തര്‍
ദോഹ: ഇന്റര്‍നാഷനല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇക്കണോമിക് ഫോറം അംഗങ്ങളുടെ ഓണ്‍ലൈന്‍ എക്സിക്യുട്ടിവ് യോഗത്തില്‍ ഖത്തര്‍ അധ്യക്ഷത വഹിച്ചു. ഖത്തറിെന്റ റഷ്യന്‍ അംബാസഡര്‍ ശൈഖ് അഹ്മദ് ബിന്‍ നാസര്‍ ആല്‍ഥാനിയാണ് ഖത്തറിനെ പ്രതിനിധാനം ചെയ്തത്. റഷ്യന്‍ ഫെഡറേഷനും ഖത്തറുമായുള്ള സഹകരണവും നയതന്ത്രബന്ധവും യോഗത്തില്‍ വിശകലനം ചെയ്തു. അടുത്ത ജൂണിലാണ് സെന്റ് പിറ്റേഴ്സ്ബര്ഗ് അന്തര്‍ദേശീയ സാമ്ബത്തിക ഫോറം നടക്കുക.