ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

0

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ഇന്ത്യയിലോ കേരളത്തിലോ ഒരിടത്തും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡിനെപ്പോലെ വായുവിലൂടെ പകരുന്ന രോഗമല്ലിത്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് മാത്രമാണ് വൈറസ് പകരുന്നത്. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേകമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് എത്തുന്നവരെ കണ്ടെത്താന്‍ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ കോംഗോ, യുഗാണ്ട എന്നി രാജ്യങ്ങളിലാണ് എബോളയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്

You might also like