
പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള നിര്‍ണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും
വാഷിങ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായുള്ള നിര്‍ണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരട് ധാരണാപത്രത്തില്‍ എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കുക എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കാതല്‍. ഇറാന്റെ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ ഇറാന്‍ ഒഴിവാക്കും.
കൂടാതെ ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയും സഖ്യരാജ്യങ്ങളും തുടര്‍ന്ന് ഇറാനെ ആക്രമിക്കില്ലെന്നും പകരമായി ഇറാനും സഖ്യകക്ഷികളും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് നേരെ തിരിയുകയില്ലെന്നും കരാര്‍ ഉറപ്പു നല്‍കുന്നു
