മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാന്‍ തുറമുഖത്തേക്ക് നീങ്ങിയ ചരക്ക് കപ്പലിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം

0

വാഷിങ്ടണ്‍: നാവിക ഉപരോധം ലംഘിച്ച് ഇറാന്‍ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചരക്ക് കപ്പലിന് നേരെ മിസൈല്‍ തൊടുത്ത് അമേരിക്കന്‍ സൈന്യം. ഗാംബിയന്‍ പതാക വഹിച്ച ലിയാന്‍ സ്റ്റാര്‍ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് ആക്രമണം ഉണ്ടായത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എഞ്ചിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്.

സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കപ്പലിന് ഇരുപതിലധികം തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കരുത് എന്ന നിര്‍ദേശങ്ങള്‍ കപ്പല്‍ അധികൃതര്‍ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു

You might also like