ഐപിഎൽ ഫൈനൽ: ഗുജറാത്ത് 155 റൺസിന് പുറത്ത്; ആർസിബിക്ക് വിജയ ലക്ഷ്യം 156 റൺസ്

0

അഹമ്മദാബാദ്: ഐപിഎൽ 19-ാം സീസണിലെ കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആർസിബി) ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ മാത്രം. നിശ്ചിത 20 ഓവറിൽ എ‌ട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഗുജറാത്തിന് നേടാനായത്. 156 റൺസാണ് ആർസിബിയുടെ വിജയ ലക്ഷ്യം. തുടക്കം മുതൽ ആർസിബി ബൗളർമാർക്ക് മുന്നിൽ ഗുജറാത്ത് ബാറ്റർമാർ പതറി. നായകൻ ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (11), നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവർ പെട്ടെന്ന് പുറത്തായത് ഗുജറാത്തിനെ സമ്മർദത്തിലാക്കി. മോശം ഷോട്ട് സെലക്ഷനുകൾ ഗുജറാത്തിന്റെ സ്കോറിങിനെ കാര്യമായി ബാധിച്ചു.

വാഷിങ്ടൺ സുന്ദർ (50) അർധ സെഞ്ച്വറിയുമായി ടീമിന്റെ രക്ഷകനാകാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. അർഷദ് ഖാൻ (15), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ബെംഗളൂരുവിന് വേണ്ടി രസിക് സലാം ധർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജോഷ് ഹേസിൽവുഡും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീതം നേടി ഗുജറാത്തിനെ തളച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ആർസിബിക്ക് മേൽക്കൈ നൽകി

You might also like