
ഇറാൻ-ഇസ്രായേല്‍ വ്യോമാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ടെല്‍ അവീവ്: കഴിഞ്ഞ ഏപ്രിലിലെ സമാധാന കരാറിന് ശേഷം ആദ്യമായി നേരിട്ട് ഏറ്റുമുട്ടിയ ഇറാനും ഇസ്രായേലും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ വെടിനിർത്തല്‍ ലംഘിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. “നിലവില്‍” മാത്രമാണ് ആക്രമണം നിർത്തുന്നതെന്നും ഇറാനും ഹിസ്ബുള്ളയ്ക്കും എതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
