ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം

0

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം. രോഗ വ്യാപനം ആരു ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നത്. മരുന്നുകൾ ഉറപ്പാക്കാൻ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണം. മൂന്നാഴ്ചയ്ക്കിടെ ആറു പേരുടെ ജീവൻ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞു. സർക്കാരിന് ഉദാസീന സമീപനമാണ്. പരിഹാരങ്ങളെ കുറിച്ച് ചോദ്യം വരുമ്പോൾ പരിഹാസമാണ് മറുപടി. ഇത് ജനങ്ങളോട് കാണിക്കുന്ന നിസംഗ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.

ആരോഗ്യവകുപ്പിൽ ഏകോപനം ഇല്ലായ്മ ഇപ്പോഴും തുടരുകയാണ്. ആരോഗ്യ മന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. കഴിഞ്ഞ പ്രതിപക്ഷം ചെയ്തുപോലെ നിപയെ രാഷ്ട്രീയം ആയുധമാക്കാൻ തങ്ങൾ തയ്യാറല്ല. നിപയെ പ്രതിരോധിക്കാൻ എല്ലാ സഹകരണവും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകും. ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടമാണെന്നും പിണറായി പറഞ്ഞു.

You might also like