വി.ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

0

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം കൂട്ടാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കുന്നതിനും ഉള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ്. വൻകിട പദ്ധതികൾക്കുള്ള സാധ്യതകൾ കുറവാണ്. ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.

You might also like