
പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ആഗോള പ്രതിരോധ നിര്‍മാണ മേഖലയിലെ പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കാണുന്നതായി കണക്കുകള്‍. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,424 കോടി രൂപയിലെത്തി.
മുന്‍ സാമ്പത്തിക വര്‍ഷത്തെ 23,622 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 14,802 കോടി രൂപയുടെ അധിക കയറ്റുമതി നേടിയത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ചയായി മാറിയിരിക്കുകയാണ്.
