അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന ജന്മാവാകാശ പൗരത്വ ആനുകൂല്യം ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി

0

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന ജന്മാവാകാശ പൗരത്വ ആനുകൂല്യം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യു.എസ് സുപ്രീം കോടതി റദ്ദാക്കി. ഒന്‍പതംഗ ബെഞ്ചില്‍ 6-3 ഭൂരിപക്ഷത്തിനാണ് കോടതി ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയേകി ചരിത്രവിധി പ്രസ്താവിച്ചത്.

അനധികൃത കുടിയേറ്റക്കാരുടെയോ താല്‍കാലിക വിസകളില്‍ യു.എസില്‍ താമസിക്കുന്നവരുടെയോ കുട്ടികള്‍ക്ക് ജന്മാവാകാശ പൗരത്വത്തിന് അര്‍ഹതയുണ്ടാവില്ലെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. ഇതാണ് സുപ്രീം കോടതി ഇപ്പോള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞത്. ട്രംപിന്റെ ഉത്തരവ് യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ആഭ്യന്തര യുദ്ധത്തിന് ശേഷം 1868 ല്‍ നിലവില്‍ വന്ന 14-ാം ഭേദഗതി പ്രകാരം, അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏതൊരു വ്യക്തിക്കും പദവി നോക്കാതെ സ്വയമേവ പൗരത്വത്തിന് അവകാശമുണ്ട്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ആകില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. വോങ് കിം ആര്‍ക്ക് (1898) കേസിലെ ചരിത്രപരമായ വിധിയും കോടതി ഈ ഘട്ടത്തില്‍ വ്യക്തമാക്കി

You might also like