പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്ക കെയര്‍ പ്ലസ്: ഒരു കോടി രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഓഗസ്റ്റ് 18 മുതല്‍ അപേക്ഷിക്കാം

0

ദുബായ്: പ്രവാസി മലയാളികള്‍ക്കായി സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കുന്ന നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് നോര്‍ക്ക ഈ വന്‍കിട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള ഏഴ് വേറിട്ട സ്ലാബുകളിലായി അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് അനുസൃതമായാണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതിയിലേക്ക് പുതിയതായി ചേരുന്നതിനായി ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെ ഒരു മാസത്തെ സമയമാണ് നല്‍കിയിട്ടുള്ളത്. പത്ത് ലക്ഷം രൂപ മുതലുള്ള ഉയര്‍ന്ന പോളിസികള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസുവരെയുള്ള മാതാപിതാക്കളെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ അവസരമുണ്ട്. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ സ്റ്റുഡന്റ് ഐ.ഡിയോ ഉള്ള 18 മുതല്‍ 70 വയസുവരെയുള്ള മലയാളി പ്രവാസികള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്പ് വഴിയോ പ്രവാസികള്‍ക്ക് പോളിസിയുടെ ഭാഗമാകാവുന്നതാണ്.

കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള കാല്‍ ലക്ഷത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് ഈ ഇന്‍ഷുറന്‍സ്. വന്‍തോതിലുള്ള ക്ലെയിമുകള്‍ വിജയകരമായി തീര്‍പ്പാക്കി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി വഴി 31660 പോളിസി ഉടമകള്‍ക്കായി 227 കോടി രൂപ നല്‍കിക്കഴിഞ്ഞു

You might also like