
പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്ക്
ദുബായ് : വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് യുഎഇയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കു മേൽ തീ വിലയുമായി വിമാന ടിക്കറ്റ്. 250 – 300 ദിർഹത്തിനു ലഭിച്ചിരുന്ന ടിക്കറ്റിന് (6500 – 7800 രൂപ) ഇന്നത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 1387 ദിർഹമാണ് (36062 രൂപ).
4 പേരുള്ള കുടുംബം കൊച്ചിയിൽ നിന്ന് ദുബായിലെത്താൻ ഏകദേശം ഒന്നര ലക്ഷം രൂപ മുടക്കണം. എയർ ഇന്ത്യാ എക്സ്പ്രസിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് (1387 ദിർഹം). ഇൻഡിഗോ 1549 ദിർഹവും (40274 രൂപ) എയർ ഇന്ത്യ 1417 ദിർഹവും (36842 രൂപ) സ്പൈസ് ജെറ്റ് 1433 ദിർഹവുമാണ് (37258 രൂപ). എമിറേറ്റ്സിന് 1757 ദിർഹമാണ് (45682 രൂപ) നിരക്ക്.
