കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

0

 

 

വാഷിംഗ്‌ടൺ: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം. അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് വൈറസിന്റെ തുടക്കം ലാബില്‍ നടന്ന അപകടത്തെ തുടര്‍ന്നാണോ എന്നും അന്വേഷണ പരിധിയിലുണ്ട്. മറ്റൊരു പ്രശസ്തമായ വാദം വൈറസ് ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ എന്നുള്ളതാണ്.

അന്വേഷണത്തിന്റെ രഹസ്യ വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടത് അസാധാരണ നടപടിയാണ്. ഇതോടെ കാരണം കണ്ടെത്തുന്നതിനെ കുറിച്ചുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ വെളിവായി. കൊവിഡ് ലോകത്ത് നിന്ന് കവര്‍ന്നെടുത്തത് 30 ലക്ഷം ജീവനുകളാണ്. അതിനാല്‍ കൊവിഡിന്റെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണ്.

You might also like