ഉടുപ്പിയിൽ ചുഴലിക്കാറ്റിൽ വിശ്വാസിയുടെ വീട് പൂർണമായും തകർന്നു; ഭവനത്തിൽ ആ സമയം ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല
ഉടുപ്പി(കർണാടക): ടൗട്ടെ ചുഴലിക്കാറ്റ് കർണാടകയിലെ തീരദേശ മേഖലയിൽ ആഞ്ഞടിച്ചപ്പോൾ ബൈന്ദൂർ താലൂക്കിലെ ഗംഗനാട് ഐപിസി കരിസ്മാ വിശ്വാസി എൻ.എം എബ്രഹാമിന് നഷ്ടമായത് തന്റെ ഷീറ്റ് മേഞ്ഞ ഭവനമാണ്.
ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കൂലിപ്പണിക്കാരനായ ഏബ്രഹാമിന്റെ വീടു പൂർണമായി തകർന്നു. ഭവനത്തിൽ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല
രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ കോതമംഗലം വെളിയച്ചാൽ നെല്ലിക്കുന്നേൽ വീട്ടിൽ എൻ. എം. എബ്രഹാമും കുടുംബവും ഉപജീവനത്തിനായി കർണാടകയിലെ ഉടുപ്പി ജില്ലയിലെ ബൈന്ദുർ താലൂക്കിലേക്ക് കുടിയേറിയതാണ്