കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സണ്ടേസ്കൂളും പി.വൈ.പി.എ ജോയിന്റ് കൗൺസിലും സംയുക്തമായി നടത്തുന്ന ‘ട്രാൻസ്ഫോമേഴ്സ്’ വി.ബി.എസ് ജൂൺ 16-ാം തീയതി ബുധൻ മുതൽ 18-ാം തീയതി വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സമയം വൈകുന്നേരം 5.00 മുതൽ 7.00 വരെ (ഇന്ത്യൻ സമയം 7.30 pm മുതൽ 9.30 pm വരെ) ഓൺലൈനിൽ നടത്തപ്പെടും.3 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമികരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.