
കൊതുകിനെ പിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിന്‍സിലെ നഗരം.
കൊതുകുകളെ ജീവനോടെയോ കൊന്നോ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിന്‍സിലെ മനിലയിലെ പ്രാദേശിക ഭരണകൂടം. ഡങ്കിപ്പനി നഗരത്തില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. കൊണ്ടുവരുന്ന അഞ്ച് കൊതുകിന് ഒരു പെസോ വീതമാണ് പാരിതോഷികമായി നല്‍കുക. ഇത്തരമൊരു അപൂര്‍വ പ്രഖ്യാപനം കൊതുകുപരത്തുന്ന പകര്‍ച്ചവ്യാധികളെ തടയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മിപ്പിക്കുമെന്നും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും വില്ലേഡ് ക്യാപ്റ്റന്‍ കാര്‍ലിറ്റോ കെര്‍നല്‍ പറഞ്ഞു.