
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ് ഇപ്പോഴും അമേരിക്ക ഭരിച്ചിരുന്നതെങ്കിൽ ഇതിനോടകം മൂന്നാം ലോക മഹായുദ്ധം ഉണ്ടായിട്ടുണ്ടാവും. എന്നാൽ തന്റെ ഭരണ കാലത്ത് യുദ്ധം ഉണ്ടാവുകയില്ലായെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇൻഷിയേറ്റിവ് എന്ന പരിപാടിയിലായിരുന്നു ട്രംപിന്റെ പരാമർശം.
ലോകമെമ്പാടും നടന്നുവരുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ താൻ നടത്തി വരികയാണെന്നും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിലും യുക്രെയിലും നടന്നുവരുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം. ‘ആളുകൾ മരിച്ച് വീഴുന്നത് എനിക്ക് കാണേണ്ട, സമാധാനമാണ് വേണ്ടത്, ലോകത്ത് സമാധാനം പുനഃസ്ഥാപിക്കും’ ട്രംപ് പറഞ്ഞു.